Monday, January 23, 2017

dosa



തട്ടിൽകുട്ടി ദോശ with ഗാർലിക് ചട്നി
------------------------------------------------------------------------
കുട്ടി ദോശയ്ക്ക്
................................
പച്ചരി - 2cup
തേങ്ങ - 1 cup
യീസ്റ്റ് - 1/4 tsp
ചോറ് -1/4 cup
വെള്ളം - 2 1/2 cup
ഇവയെല്ലാം നന്നായി അരച്ചു വെക്കുക.ഒരു രാത്രി മുഴുവന്‍ വെച്ചാല്‍ കൂടുതല്‍ നല്ലത്. ശേഷം ആവശ്യമായ ഉപ്പ് ചേര്‍ത്ത് ദോശ ചട്ടിയിൽ സ്വല്പം എണ്ണ തടവി ഒരു തവി മാവൊഴിച്ച് കുട്ടി ദോശ തയ്യാറാക്കുക .ഒരു ഭാഗം പാകമായാൽ ദോശ ഒന്ന് തിരിച്ചിടുക.കുട്ടി ദോശ റെഡി.
ഗാർലിക് ചട്നി
..............................
വെളുത്തുള്ളി - 2 അല്ലി
തേങ്ങ - 1 cup
പച്ചമുളക് - 4 എണ്ണം
ഉപ്പ് - ആവശ്യത്തിന്
ഉണക്ക മുളക് -2 എണ്ണം
കടുക് - 1tsp
കറിവേപ്പില - അല്ലി
ഇതില്‍ ആദ്യത്തെ 4 ചേരുവകള്‍ സ്വല്പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് 5,6,7 ചേരുവകള്‍ ചേര്‍ത്ത് വറുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച അരപ്പൊഴിക്കുക.ഒന്നു ചൂടായി വരുമ്പോള്‍ തീ ഓഫ് ചെയ്യാം.ഇതിലേക്ക് മല്ലിയില ചേര്‍ത്ത് ഗാർണിഷ് ചെയ്യാം.
ഒണിയന്‍ ചട്നി
................................
വലിയ ഉള്ളി - 1
തക്കാളി -1
ഉണക്ക മുളക് -4
ഇഞ്ചി -ഒരു കഷ്ണം
ഉപ്പ് - ആവശ്യത്തിന്
ഇവ എണ്ണയില്‍ വഴറ്റി ചൂടാറിയ ശേഷം കരു കരുപ്പായി അരയ്ക്കുക. ഇതിലേക്ക് കടുക്, കറിവേപ്പില, ഉണക്ക മുളക് എന്നിവ എണ്ണയില്‍ വറുത്ത് ചേർക്കാം.
risvana habeeb

No comments:

Post a Comment