Tuesday, January 31, 2017

kovakka achar

കോവക്ക അച്ചാർ:
ആവശ്യമുള്ള സാധനങ്ങൾ
കോവക്ക 1kg
മഞ്ഞൾപൊടി 2 teaspoon
മുളക് പൊടി 50gm
കടുക് 2 teaspoon
നാരങ്ങ നീര് 10 (പത്തു നാരങ്ങയുടെ നീര്)
ഇഞ്ചി 50 gm
വെളുത്തുള്ളി 50 gm
പച്ച മുളക് 50gm
കായപ്പൊടി 1 teaspoon
ഉലുവ പൊടി 1 teaspoon
ജീരകപൊടി 1 teaspoon ഉപ്പ് എണ്ണ ആവശ്യത്തിന്
കൊവക്കയിൽ മഞ്ഞൾപൊടി പുരട്ടി അപ്പച്ചെപ്പിൽ വെച്ച് പകുതി വേവ് ആവി കൊള്ളിക്കുക
അടി കട്ടിയുള്ള ഉരുളിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് 2 teaspoon കടുക് പൊട്ടിക്കു ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി (paste) നന്നായി മൂപ്പിക്കുക മൂത്ത് വരുമ്പോൾ പച്ച മുളക് (paste) ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം എല്ലാ പൊടികളും ഇതിൽ തട്ടി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക നല്ല മൂത്ത് വരുമ്പോൾ വല്ലാത്ത ഒരു നല്ല മണം വരും ആ സമയം നാരങ്ങാനീര് ഒഴിച്ച് ഇളക്കി അടുപ്പിൽ നിന്നും ഇറക്കുക തണുത്തശേഷം മാറ്റിവെച്ച കോവക്ക ചേർത്ത് നന്നായി ഇളക്കുക വായു കടക്കാത്ത പാത്രത്തിൽ മാറ്റുക ഒരു ആഴ്ചക്ക് ശേഷം ഉപയോഗിക്കാം
Note ; വളരെ spicy ആയ അച്ചാർ ആണ് കാരണം കോവക്കക്ക് പ്രത്യേകിച്ച് ഒരു basic taste ഇല്ലാ അതിനാലാണ് മസാല കൂടുതല്‍ ഇടുന്നത് gladys

No comments:

Post a Comment