Monday, January 23, 2017

chicken fried rice



ഞാൻ ഇന്നു ഒരു ലഞ്ച് റെസിപിയുമായാണ് വന്നിരിക്കുന്നത്... എല്ലാവർക്കും അറിയുന്ന റെസിപി ആയിരിക്കും, എങ്കിലും ഞാൻ ഉണ്ടാകുന്ന വിധം ഇവിടെ വിവരിക്കാം
ചിക്കൻ ഫ്രൈഡ് റൈസ് വിത്ത് ചില്ലി ചിക്കൻ & റൈത്ത
ചിക്കൻ ഫ്രൈഡ് റൈസ്:- 
കോഴി : 100 ഗ്രം
ബസുമതി അരി : 2 Cup. (കഴുകി 1hrs വെള്ളത്തിൽ ഇട്ടു വെക്കുക )
കാരറ്റ് : 1
ബീൻസ് : 10
ക്യാപ്സിക്കം: 1/2( മഞ്ഞ, ചുവപ്പ്, പച്ച )ഇഷ്ടമുള്ള കളർ എടുക്കാം
മുട്ട : 2
കുരുമുളക് പൊടി : 1Tsp
ഉപ്പ് : ആവശ്യത്തിനു
സോയ സോസ് : 1ടേബിൾ സ്പൂൺ
 സ്പ്രിംഗ് ഒനിയന് : അലങ്കരിക്കാൻ
ഉണ്ടാകുന്ന വിധം:-
ആദ്യം ചിക്കനും ഉപ്പും കുരുമുളക്പൊടിയും വെള്ളവും കൂടെ ചിക്കൻ ഒന്നു വേവുന്നത് വരെ തിളപ്പിക്കുക (2കപ്പ്‌ അരിക്ക് 3കപ്പ്‌ വെള്ളം )ചിക്കൻ വെന്താൽ എടുത്ത്‌ മാറ്റി ആ വെള്ളത്തിൽ അരിയിട്ടു കൊടുക്കുക... 7 മിനുട്സ് high flamilum 7 മിനുട്സ് low flamilum ഇടുക... റൈസ് റെഡി ആയി.. എന്നിട്ട് എടുത്ത്‌ വെച്ചിരിക്കുന്ന വെജിറ്റബ്ൾസ് എണ്ണയിൽ കളർ മാറാതെ ഒന്നു ഫ്രൈ ചെയ്യുക,മുട്ടയും ചിക്കനും ഇതു പോലെ fry ചെയ്തു എടുത്തു,ചെറിയ കഷണങ്ങളാക്കുക. എന്നിട്ട് റൈസിൽ മിക്സ് ചെയ്യുക.. കൂടെ സോയ സോസും ചേർകുക... മുകളിൽ സ്പ്രിംഗ് ഒനിയൻ ഇട്ടു അലങ്കരിക്കുക
ചില്ലി ചിക്കൻ
ചിക്കൻ : 500 Gram
സവാള : 2( ചതുര കഷ്ണങ്ങൾ ആകിയത് )
ക്യാപ്സികം : 1 (ചതുര കഷ്ണങ്ങൾ ആകിയത് )
കുരുമുളക് പൊടി : 1സ്പൂൺ
ടൊമാറ്റോ സോസ് : 3 Tbsp.
 ചില്ലി സോസ് : 2 Tbsp.
സോയാസോസ്: 1Sp
ഉപ്പ് : ആവശ്യത്തിനു
ഓയിൽ : ആവശ്യത്തിനു
കോൺഫ്ലവർ : 1 SP
ചിക്കൻ marinate ചെയ്യാൻ വേണ്ട സാധനങ്ങൾ
മൈദ : 1Tblspn
കോൺഫ്ലവർ : 1Tblspn
മുട്ട : 1
ചുവപ്പ് കളർ : വേണമെങ്കിൽ ഒരു നുള്ള്
സോയ സോസ് : 1/2 Sp
ഉപ്പ് : ആവശ്യത്തിനു
ഓയിൽ : ആവശ്യത്തിൻ
ഇതെല്ലാം കൂടെ ഒരു മിക്സ് ആകി ചിക്കനിൽ തേച്ചു 1/2 hr ഫ്രിഡ്ജിൽ വെക്കുക... ശേഷം ഓയിലിൽ ഒന്നു ഫ്രൈ ചെയ്തു മാറ്റി വെക്കുക...
മറ്റൊരു ഒരു പാൻ അടുപ്പിൽ വെച്ചു സവാള ഇട്ടു ഒരു 3,4 മിനുട്സ് വഴറ്റുക, ക്യാപ്സികം, വെളുത്തുള്ളി ചേർത്തു പിന്നെയും ജസ്റ്റ്‌ വഴറ്റുക... 3 സോസുകളും കുരുമുളക്, ഉപ്പ് എല്ലാം ചേർത്തു കൂടെ ചിക്കനും കൂടെ ചേർത്തു മൂടി വെച്ചു വേവിക്കുക.. വെന്തു കഴിഞ്ഞാൽ ഒരു സ്പൂൺ കോൺഫ്ലവർ കുറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കുക...എന്നിട്ട് 3 മിനുട്സ് ന് ശേഷം ഇറക്കി വെച്ചു സ്പ്രിംഗ് ഒനിയൻ ഇട്ടു സെർവ് ചെയ്യാം... Tasty ചില്ലി ചിക്കൻ റെഡി.....
ക്യൂകമ്പർ റൈത്ത
കുക്കുമ്പറും തൈരും പൊതിയിന ഇലയും ചെറിയ ജീരകം പൊടിച്ചതും ഉപ്പും കൂടെ മിക്സ് ചെയ്താൽ ക്യൂകമ്പർ റൈത്ത റെഡി 
sajitha malabar adukkala…
— with Zeena Fasal and Jafar Thayyil.

No comments:

Post a Comment