കുറച്ചുകാലം സൂക്ഷിച്ചു വയ്ക്കാവുന്നൊരു കീടനാശിനി......ഉണ്ടാക്കാനും എളുപ്പമാണ്.....ഒന്ന് ശ്രമിച്ചാലോ?
ഒരു പ്ലാസ്റ്റിക്ക് പാത്രല്‍ത്തില്‍ പാഴകിയ ഗോമൂത്രത്തില്‍ മുഴുവനായി മുങ്ങിക്കിടക്കുന്നയത്രയും പപ്പായയുടെയും മരച്ചീനിയുടെയും ഇലകള്‍ സമമായ അളവിലെടുത്ത് നന്നായി അരിഞ്ഞുചേര്‍ക്കുക. പാത്രം വായുനിബദ്ധമായി അടച്ച് തണലില്‍ സൂക്ഷിക്കുക. 15 - 20 ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇലകളെല്ലാം അഴുകി ഗോമൂത്രത്തില്‍ അലിഞ്ഞുചേര്‍ന്നതായിക്കാണാം. അലിഞ്ഞില്ലെങ്കില്‍ കുറച്ച് ദിവസങ്ങള്‍കൂടി കാത്തിരിക്കുക. തയ്യാറായ ലായനി അരിച്ചെടുത്ത് ഒരു ലിറ്ററിൽ 12 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം എല്ലാ വിളകളിലും സ്പ്രേ ചെയ്യാം. പുഴുക്കള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരെ ഈ ജൈവകീടനാശിനി വെയിലാറിയശേഷം പ്രയോഗിക്കാം. കീടനാശിനിയായി മാത്രമല്ല, ഈ ലായനി വിവിധങ്ങളായ പോഷകങ്ങളടങ്ങിയ ഒരു പത്രപോഷണമായും വളര്‍ച്ചാത്വരകമായും പ്രവര്‍ത്തിക്കുന്നതാണ്. ഈ കീടനാശിനി (നേര്‍പ്പിക്കാതെ) ചില്ലുകുപ്പികളില്‍ അടച്ചുവെച്ച് ഏകദേശം ഒരു വര്‍ഷത്തോളം സൂക്ഷിക്കാം.
സിമ്പിളല്ലേ....ഒന്ന് ശ്രമിച്ചാലോ?
gladys
No comments:
Post a Comment