Monday, January 2, 2017

organic fertilizer

ഈ ജൈവ കീടനാശിനി ഒന്ന് പരീക്ഷിച്ചു നോക്കു.
ഞാൻ രണ്ടു തവണ ഉപയോഗിച്ചു ഫലപ്രദമാണെന്ന് കാണുന്നു.
ഇതിന് വേണ്ടത് ഗോമൂത്രം പപ്പായ ഇല , കപ്പയില ( വേണമെങ്കിൽ പെരുവലത്തിന്റെ ഇല കൂടി ചേർക്കാം )
ഇലകളെല്ലാം ചെറുതായി നുറുക്കി ഒരു ജാറിലിടുക . ഇലകൾ മുങ്ങി കിടക്കത്തക്കവിധം ( ഗോമൂത്രം ചേർക്കുക. 20 മുതൽ 30 ദിവസത്തിനുള്ളിൽ ഇലകൾ ഗോമൂത്രത്തിൻ അലിയും . നന്നായിളക്കി 10 മുതൽ 12 ഇരട്ടി വരെ വെള്ളം ചേർത്ത് തളിച്ചു കൊടുക്കാം. കീടങ്ങളെ അകറ്റുന്നത് കൂടാതെ നല്ല ഒരു ജൈവവളവും കുടിയാണിത്. ചില്ലുകുപ്പികളിൽ ഇത് ഒരു വർഷം വരെ സൂക്ഷിക്കാം..
ആശയം പകർന്ന് നൽകിയത് ശ്രീ.DeepanVelambath

No comments:

Post a Comment