Monday, January 2, 2017

potting mix

ചട്ടിയിലും ഗ്രോ ബാഗിലും മണ്ണ് നിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
മണ്ണിന്റെ കൂടെ ചാണക പൊടി മിക്സ് ചെയ്യുക .. പച്ച ചാണകം ഇടരുത് ... ചാരവും ഇടരുത്... മണല്‍ മിക്സ് ചെയ്താല്‍ നല്ലതാണ്
ടെറസില്‍ കൃഷി ചെയ്യുന്നവര്‍ മണ്ണിന്റെ കൂടെ ചകിരി ചോര്‍ മിക്സ് ചെയ്യുന്നത് മണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും ചട്ടിയുടെ വെയിറ്റ് കുറയ്ക്കാനും സഹായിക്കും .. നമ്മുടെ വീട്ടില്‍ ഇരിക്കുന്ന തൊണ്ടോ ചകിരിയോ ഇടരുത് അതിനു പുളിപ്പ് കൂടുതല്‍ ആവും
പ്രോസേസ് ചെയ്തെ ചകിരി ചോര്‍ മേടിക്കാന്‍ കിട്ടും.. ചകിരി ചോര്‍ മിക്സ് ചെയ്യുന്നതിന് മുന്‍പേ വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക അപ്പോള്‍ ഒരു കിലോ ചകിരി ചോര്‍ അഞ്ചു കിലോ ആവും. ചാണക പൊടി. മണ്ണ്. ചകിരിചോര്‍ എന്നിവ ഒരേ അനുപാതത്തില്‍ മിക്സ്‌ ചെയ്യുക .
ചട്ടിയില്‍ ആദ്യം പകുതി ഈ മിക്സ് നിറക്കുക . പിന്നെ ഒരു രണ്ടു പിടി വേപ്പിന്‍ പിന്നക്ക് എല്ലുപൊടി മിക്സ് ഇടുക പിന്നെയും മണ്ണ് നിറക്കുക
ചാണക പൊടി കിട്ടിയില്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് ഉപയോഗിക്കുക
gladys

No comments:

Post a Comment