വെണ്ട കൃഷി
--------------------
--------------------
* നല്ല വിത്തുകൾ തിരഞ്ഞെടുക്കുക
* കൃഷി ചെയ്യേണ്ട സ്ഥലം ഉഴുത് മറിച്ച് പുല്ലുകൾ കളയുക
* ചുറ്റിലും താഴെയും കുഴിയിട്ട പേപ്പർ ഗ്ലാസിൽ ചകിരിച്ചോർ +മണ്ണിരക്കമ്പോസ്റ്റ്+മണ്ണ് മിശ്രിതം പകുതി നിറച്ച് വിത്തിടുക
* കുത്തിയൊഴിക്കാതെ വെള്ളം സ്പ്രേ ചെയ്ത് നനയ്ക്കുക
* 8 ദിവസം കൊണ്ട് വിത്ത് മുളച്ച് ഗ്ലാസിന് മുകളിൽ എത്തുമ്പോൾ ബാക്കി ഭാഗത്തും ചകിരിച്ചോർ ഇട്ടു കൊടുക്കുക
* 15ആം ദിവസം മാറ്റി നടുക..
* മാറ്റിനടുന്നതിന് മുൻപ് ഒന്നും കൂടി സ്ഥലം വൃത്തിയാക്കുക
* മാറ്റി നട്ട വെണ്ട തൈയുടെ ചുറ്റും ആട്ടിൻ കാഷ്ഠം ഇട്ട് മണ്ണിട്ട് മൂടുക// ചുറ്റും പുല്ല് കിളിക്കാതിരിക്കാൻ നല്ലതാണ്
* 10 ദിവസം കഴിയുമ്പോൾ വീണ്ടും ആട്ടിൻകാഷ്ഠമോ ചാണകമോ വളമായി നൽകുക
* 30ആം ദിവസം പൂ വന്നു 45-50 ദിവസത്തിന് ശേഷം ആദ്യ വിളവെടുക്കാം
* ഒരു മാസം കഴിയുമ്പോൾ വീണ്ടും ചാണകം ഇട്ട് കൊടുക്കാം
* കഴിയുന്നതും ഉച്ചക്ക് ശേഷം വിളവെടുക്കുക
*വെണ്ടയുടെ ഇടവിളയായി ഇഞ്ചി മഞ്ഞൾ നല്ലതാണ്
* ഒരു മീറ്റർ അകലത്തിൽ തൈ നടാം
sardar krishna kuruppu adukkalayum krishiyum
No comments:
Post a Comment