കൃത്യമായ പരിചരണമില്ലാതെ പറമ്പിന്റെ ഒരു സൈഡിൽ നട്ടു വളർത്തിയ മഞ്ഞൾ വിളവെടുത്തപ്പോൾ;
വീടിരിക്കുന്ന സ്‌ഥലം വളരെ കുറച്ച് മാത്രമാണ് ഉള്ളത്.എന്നിരുന്നാലും പറ്റാവുന്ന അത്രയും കാര്യങ്ങൾ കൃഷി ചെയ്യാറുണ്ട്.വാഴ,ചേമ്പ്,പലവിധം ചീരകൾ,പടവലം,കയ്പ്പക്ക,പലതരം പയറുകൾ,മത്തൻ,കുമ്പളം,ഇഞ്ചി, മഞ്ഞൾ എന്നിവയൊക്കെ മാറിയും മറിച്ചും ഉപ്പ വീട്ടിൽ നട്ടു വളർത്താറുണ്ട്.ഇതുവരെ അവയ്ക്കൊന്നും ഒരിക്കലും രാസ വളം ചെയ്യുന്നത് കണ്ടിട്ടില്ല...ഒരിക്കൽ കടല പിണ്ണാക്ക് കലക്കിയൊഴിച്ചപ്പോൾ പടവലം നന്നായി കായ്ക്കുന്നുണ്ടെന്നു കണ്ടു പിന്നെ എന്ത് കൃഷി ചെയ്താലും അതായി പിന്നെ ഉപ്പാന്റെ വളപ്രയോഗം..എന്നാൽ ഈ മഞ്ഞളിന് അതും ചെയ്തിട്ടില്ല..ഏകദേശം പത്ത് കടയ്ക്ക് താഴെ ഉണ്ടായിരുന്ന മഞ്ഞൾ പറച്ചപ്പോൾ 18-20 കിലോയോളം(കൃത്യമായി അറിയില്ല)കിട്ടിയെന്നാണ് പറയുന്നത്.അങ്ങനെയെങ്കിൽ വിളവ് ഉഷാർ.കിട്ടിയതിൽ നിന്ന് നല്ല മഞ്ഞൾ വിത്തിനായി മാറ്റി വെച്ച് ബാക്കി നാളേക്ക് പുഴുങ്ങാനായി വെച്ചിരിക്കുന്നു. (ചിത്രം)..ഇങ്ങനെ വിളവ് കിട്ടുമെങ്കിൽ അടുത്ത തവണ നമുക്ക് കാര്യമായി ഒന്ന് നോക്കിയാലോ എന്നാണു ഇപ്പോൾ വീട്ടുകാരുടെ ചിന്ത...
haris hamsa krishi
No comments:
Post a Comment