Wednesday, November 2, 2016

Best recipes

https://www.facebook.com/683643871737424/photos/a.767554303346380.1073741877.683643871737424/767554340013043/?type=3&theater
https://www.facebook.com/keralamloveshore/photos/a.962107050521139.1073741830.134515023280350/962107063854471/?type=3
https://www.facebook.com/aaroogyam/photos/pcb.430593607111193/430592483777972/?type=3&theater
വെള്ളേപ്പം (കള്ളപ്പം):
പച്ചരി - രണ്ടു കപ്പ്
തേങ്ങ തിരുമിയത് - ഒരു കപ്പ്
(തേങ്ങ അധികം വിളയാത്തതായാൽ നല്ലത്)
ഈസ്റ്റ്‌ കാല്‍ ടീസ്‌ സ്പൂണ്‍ / തെങ്ങിന്‍ കള്ള്‌ ഒരു ഗ്ലാസ്‌
പഞ്ചസാര 6 ടീസ്‌ സ്പൂണ്‍
(മുധുരത്തിന്റെ ആവശ്യം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
പാകം ചെയ്യുന്ന വിധം:
പച്ചരി ഏകദേശം മൂന്ന് മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം പൊടിക്കുക, പൊടിക്കുമ്പോൾ തരിയില്ലാതെ പൊടിക്കുക. ഈസ്റ്റും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട്‌ വയ്ക്കുക.തിരുമിയ തേങ്ങ അധികം വെള്ളം ഒഴിക്കാതെ അരച്ചെടുക്കുക. പൊടിച്ച അരി, തേങ്ങാ അരച്ചത്‌ , ഈസ്റ്റ്‌ ലായനി, പഞ്ചസാര എന്നിവ നന്നയി മിക്സ്‌ ചെയ്തു വെള്ളം കുറച്ച്‌ കുഴച്ച്‌ പുളിച്ച് പൊങ്ങുന്നത് വരെ വയ്ക്കുക (8-10 മണിക്കൂർ). അപ്പം ചുടുന്നതിനു മുന്പ് ഉപ്പ്‌ പാകത്തിനു ചേര്‍ക്കുക, നന്നായി ഇളക്കുക. അതിനു ശേഷം ദോശക്കല്ലിൽ കോരി ഒഴിച്ച് ദോശ പോലെ ചുട്ട് എടുക്കുക.
NB:
1. മാവു കുഴയ്ക്കുമ്പോള്‍ വെള്ളത്തിന്‌ പകരം തേങ്ങയുടെ വെള്ളം ചേർത്താൽ നല്ല മയം കിട്ടും. അതുപോലെ മാവ് വേഗം പുളിക്കുകയും ചെയ്യും.
2. പഞ്ചസാര ചേർത്ത് ഇളക്കിയത്തിനു ശേഷം മാത്രം വെള്ളം / തേങ്ങ വെള്ളം ഒഴിക്കുക.
3. ദോശമാവിന്റെ പരുവമാണ് മാവിനു വേണ്ടിയത്. വെള്ളം കൂടാതെ നോക്കുക.
4. അപ്പത്തിനു പച്ചപ്പൊടിയാണ് ഉപയോഗിക്കുന്നത്
5. കള്ള് ഉണ്ടങ്കിൽ യീസ്റ്റ് ചേർക്കരുത്. തേങ്ങവെള്ളത്തിന്‌ പകരം കള്ളിലും മാവ് കുഴക്കാം. കള്ള് കൂടിയാൽ മാവ് പുളിച്ചു പോകും
തേങ്ങാപ്പാലിൽ മുക്കി കഴിച്ചാൽ കലക്കും.
from gladys fb link

No comments:

Post a Comment